ഷഹീന്‍ ബാഗ്: സമരക്കാരുമായി ഇന്നും ചര്‍ച്ച നടത്തും

സമരവേദി മാറ്റില്ലെന്ന് ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍ നിലപാട് തുടരുന്നതിടെ, സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ഇന്നും ചര്‍ച്ചകള്‍ക്കായി സമരപന്തലിലെത്തും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് മധ്യസ്ഥചര്‍ച്ചകള്‍ നടക്കുന്നത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലെ ചര്‍ച്ചയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും ഇന്ന് വീണ്ടും ഷഹീന്‍ ബാഗിലെത്തുന്നത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ചാല്‍ രണ്ട് മിനുറ്റിനുള്ളില്‍ സമരം അവസാനിപ്പിക്കാമെന്നും റോഡുകള്‍ തുറന്നുകൊടുക്കാമെന്നും പ്രക്ഷോഭകര്‍ ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു.

ചിത്രം: പ്രവീണ്‍ ധര്‍മശാല

സമരവേദി മാറ്റില്ല. സുപ്രിംകോടതിയല്ല, കേന്ദ്രസര്‍ക്കാരാണ് ചര്‍ച്ച നടത്തേണ്ടതെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍ പൗരത്വ നിയമ ഭേദഗതിയിലുള്ള ആശങ്കകളും മധ്യസ്ഥ സംഘവുമായി പങ്കുവച്ചു. റോഡുകള്‍ തുറന്നു കൊടുക്കണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വരെയാണ് സുപ്രിംകോടതി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

Story Highlights: Shaheenbag

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top