ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (22-02-2020)
കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്താൻ നിർമിതമെന്ന് സൂചന
കൊല്ലം കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമിതമെന്ന് സൂചന. പിഒഎഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ ഓഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് ഇത്. ഈ കണ്ടെത്തലാണ് പുതിയ സംശയങ്ങൾക്ക് വഴിവച്ചത്. പാക് സർക്കാർ നിയന്ത്രണത്തിലുള്ളതാണ് പിഒഎഫ്.
ഗാലക്‌സോണുമായുള്ള സിംസ് കരാർ സർക്കാർ നേരത്തെ തന്നെ മറച്ചുവച്ചു; തെളിവ് പുറത്ത്
ഗാലക്‌സോണുമായുള്ള സിംസ് കരാർ സർക്കാർ നേരത്തെ തന്നെ മറച്ചുവച്ചതിന് തെളിവ് പുറത്ത്. നിയമസഭയിൽ ഇത് സംബന്ധിച്ച് 2019 നവംബറിൽ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിവരം ശേഖരിച്ചു വരുന്നു എന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗാലക്‌സോണു മായുളള കരാറിനെക്കുറിച്ചും ഡയറക്ടർമാർ ആരെന്നതിനെക്കുറിച്ചും മുഖ്യമന്ത്രി മറുപടി നൽകിയില്ല.
ഷഹീൻ ബാഗ് സമരം; പൊലീസ് അടച്ച നോയ്ഡ- കാളിന്ദികുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകർ തുറന്നു
ഷഹീൻ ബാഗിന് സമീപം പൊലീസ് അടച്ച നോയ്ഡ- കാളിന്ദികുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകർ തുറന്നു. ഡൽഹി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തുമാറ്റി. എന്നാൽ, നോയ്ഡ- ഫരീദാബാദ് റോഡ് തുറക്കാതെ ഗതാഗതം സുഗമമാകില്ല.
കുട്ടനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍
കുട്ടനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് അനുകൂലമാണ് എന്ന പ്രതീക്ഷയുണ്ടെന്നും, 27 ന് ചേരുന്ന എന്‍എസിപി നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയാകുമെന്നും തോമസ് കെ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ലേക്പാലസ് വിഷയത്തില്‍ തോമസ് ചാണ്ടിയെ ചിലര്‍ ഗൂഢാലോചന നടത്തി വേട്ടയാടുകയായിരുന്നു. ലേക്പാലസില്‍ ഒരു നിയമ ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഇന്ന് വ്യക്തമായി. എന്നാല്‍ ഈ വിഷയത്തില്‍ തോമസ് ചാണ്ടിക്ക് അന്ന് നീതി ലഭിച്ചെല്ലെന്നും അദ്ദേഹം പറഞ്ഞു.
അവിനാശി അപകടത്തിന്റെ ഉത്തരവാദിത്തം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്ക്: മന്ത്രി
അവിനാശി അപകടത്തിന്റെ ഉത്തരവാദിത്വം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. കണ്ടെയ്‌നര്‍ ലോറികള്‍ രാത്രികാല യാത്രകളില്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here