വീരപ്പന്റെ മകൾ ബിജെപിയിലേക്ക്; ജന ക്ഷേമത്തിനായി നിലകൊള്ളുമെന്ന് വിദ്യാ റാണി

വനം കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാ റാണി ബിജെപിയിൽ ചേർന്നു. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കൃഷ്ണഗിരിയിൽവച്ച് നടന്ന ചടങ്ങിൽ മുരളീധർ റാവുവിൽ നിന്നാണ് വിദ്യാ റാണി പാർട്ടി അംഗത്വം സ്വീകരിച്ചത്.

അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ വിദ്യാ റാണി വീരപ്പൻ മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും തന്റെ അച്ഛന്റെ ആഗ്രഹവും അതായിരുന്നുവെന്നും എന്നാൽ അച്ഛൻ സ്വീകരിച്ച വഴി തെറ്റായിരുന്നുവെന്നും പറഞ്ഞു.

വനം കൊള്ളക്കാരനായിരുന്ന വീരപ്പനെ തമിഴ്‌നാട് പൊലീസ് സേന 2004ൽ വെടിവച്ചു കൊല്ലുകയായിരുന്നു.

Sytory highlight: Veerappan’s daughter, BJP, Vidya Rani,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top