Advertisement

ബിജെപി ചിഹ്നം വരയ്ക്കുക, നെഹ്രുവിന്റെ തെറ്റുകൾ എഴുതുക; പ്ലസ് ടു പരീക്ഷാ ചോദ്യ പേപ്പർ വിവാദത്തിലാകുന്നു

February 25, 2020
Google News 2 minutes Read

ബിജെപി ചിഹ്നം വരയ്ക്കുക എന്ന ചോദ്യം ചോദ്യ പേപ്പറിൽ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. മണിപ്പൂരിലെ പ്ലസ് ടു പരീക്ഷാ ചോദ്യ പേപ്പറിലാണ് ഇത്തരത്തിൽ ചോദ്യങ്ങളുള്ളത്. ഇതിന് പുറമെ ജവഹർലാൽ നെഹ്രുവിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ചോദ്യ പേപ്പറിൽ മറ്റൊരു ചോദ്യമായി നൽകിയിട്ടുണ്ട്.

പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് മാർക്ക് വീതമാണ് ചോദ്യത്തിന് നൽകിയിരിക്കുന്നത്. ചോദ്യപേപ്പറിൽ 29 -ാം ചോദ്യമായാണ് നെഹ്രുവിനെ കുറിച്ചുള്ള ചോദ്യം നൽകിയിരിക്കുന്നത്. ചോദ്യം ഇങ്ങനെ-‘ രാജ്യ പുരോഗതിയിൽ നെഹ്രു വരുത്തിയ വീഴ്ചകൾ’. 32-ാം ചോദ്യമാണ് ബിജെപി പാർട്ടി ചിഹ്നം വരയ്ക്കുക എന്നത്.

Read Also : കെഎഎസ് പരീക്ഷാ ചോദ്യങ്ങൾ പാകിസ്താൻ സിവിൽ സർവീസ് പരീക്ഷാ ചോദ്യ പേപ്പറിലേത് : പിടി തോമസ് എംഎൽഎ

ചോദ്യ പേപ്പർ വിവാദമായതോടെ കോൺഗ്രസ് ഇതിനെതിരെ രംഗത്തെത്തി. പ്ലസ് ടു പരീക്ഷാ ചോദ്യ പേപ്പർ ക്രമീകരിച്ച ബിജെപി സർക്കാരിന് കീഴിലുള്ള പരീക്ഷാ നടത്തിപ്പുകാർ നടത്തിയത് ഗുരുതര വീഴ്ചയാണെന്നും, ആധുനിക ഇന്ത്യയുടെ ശിൽപിയും രാജ്യത്തിന്റെ ആദ്യ പ്രധാന മന്ത്രിയുമായ നെഹ്രുവിനെതിരെയുള്ള അധിക്ഷേപമാണ് ഇതെന്നും കോൺഗ്രസ് വക്താവ് നിംഗോംബൻ ബൂപെന്ദ പറഞ്ഞു.

സംഭവത്തിൽ തങ്ങൾ നിപരാധികളാണെന്നും ചോദ്യ പേപ്പർ ക്രമീകരിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു.

Story Highlights- 12th board exam question paper, Nehru negative traits, BJP symbol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here