അനധികൃത ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്ക് എതിരെ നടപടിയില്ല ; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

റോഡില്‍ അനധികൃത ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പൊലീസുകാര്‍ അനുസരിക്കുന്നില്ലെങ്കില്‍ ഡിജിപി സര്‍ക്കുലറുകള്‍ ഇറക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. കോടതി ഉത്തരവ് പാലിക്കാത്ത പക്ഷം ഡിജിപിയെ വിളിച്ച് വരുത്താന്‍ മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി നിര്‍ദേശിച്ച് ഡിജിപി നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇതിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.

അതേസമയം, നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപകമായി ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെ കേരള ഹൈക്കോടതി നേരത്തെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഫ്‌ളക്‌സ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയാറാണെന്ന് ഹൈക്കോടതി പരിഹസിച്ചു.

 

Story Highlights: illegal boards and flags, HC criticizes police
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top