അംഗീകാരമില്ലാത്ത കോഴ്‌സ്; കാലടി സർവകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ പരാതി

കാലടി സർവകലാശാലയിൽ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാർത്ഥികളെ കമ്പിളിപ്പിച്ചതായി പരാതി. ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്‌സിനാണ് അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ 37 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.
മതിയായ പരീശീലന സൗകര്യവും ആവശ്യത്തിന് അധ്യാപകരും ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് കോഴ്‌സിന് അംഗീകാരം ലഭിക്കാത്തത്. ഈ അധ്യയന വർഷം മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്‌സ് നിർത്തലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവച്ച് യൂണിവേഴ്‌സിറ്റി പ്രവേശനം നൽകിയ 37 കുട്ടികളുടെ ഭാവിയാണ് അവതാളത്തിലായിരിക്കുന്നത്. എന്നാൽ അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിക്കുന്നതുകൊണ്ട് തന്നെ യൂണിവേഴ്‌സിറ്റിയിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രിഡേഷൻ കൗൺസിൽ പരിശോധന നടത്തില്ല. ഇതോടെ അംഗീകാരമില്ലാത്ത കോഴ്‌സിൽ നിന്ന് മറ്റൊരു കോഴ്‌സിലേയ്ക്ക് മാറാൻ വിദ്യർത്ഥികളെ യൂണിവേഴ്സിറ്റി നിർബന്ധിക്കുന്നതായും ആക്ഷേപമുണ്ട്.
നിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാമെന്നും, അല്ലാത്തവർക്ക് പഠനം മതിയാക്കാമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ ഭീഷണി മുഴക്കുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
story highlights- kalady sanskrit university, master of physical education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here