Advertisement

ഭാരവാഹി പട്ടിക അവസാനഘട്ടത്തിൽ; സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി

February 29, 2020
Google News 0 minutes Read

ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ വിഭാഗീയത രൂക്ഷം. പാർട്ടി പുനഃസംഘടനയിൽ തങ്ങളുടെ പ്രതിനിധികളെ മാത്രം ഉൾപ്പെടുത്താനുള്ള നീക്കവുമായി മുരളീധരപക്ഷം ചുവടുറപ്പിച്ചതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. മുതിർന്ന നേതാക്കളായ എം ടി രമേശ്, എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരെല്ലാം ഇടഞ്ഞു തന്നെ നിൽക്കുകയാണ്. മാർച്ച് നാലിനകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം.

ജനറൽ സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി പാർട്ടിയെ ചലിപ്പിക്കേണ്ട പദവികളിലെല്ലാം മുരളീധരപക്ഷ നേതാക്കളാണ് പരിഗണനയിലുള്ളത്. ജനറൽ സെക്രട്ടറി പട്ടികയിൽ സി.കൃഷ്ണകുമാർ, രഘുനാഥ്, എ.നാഗേഷ്, എം.എസ്.കുമാർ, ബി.ഗോപാലകൃഷ്ണൻ, പി.സുധീർ തുടങ്ങിയവരാണുള്ളത്. ഇതിൽ നാല് പേരും മുരളീധരപക്ഷമാണ്. വൈസ് പ്രസിഡന്റ് പദവിയിൽ തിരുവനന്തപുരത്തെ ഗ്രൂപ്പ് സഹയാത്രികൻ സി.ശിവൻകുട്ടിയെ മുരളീധരപക്ഷം പരിഗണിക്കുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ ജനറൽ സെക്രട്ടറിമാരായില്ലെങ്കിൽ പി.സുധീറും, എ.നാഗേഷും സംസ്ഥാന സെക്രട്ടറിമാരാകുമെന്ന് മുരളീധര വിഭാഗം ഉറപ്പിച്ചിട്ടുണ്ട്.

കെ.സുരേന്ദ്രന് കീഴിൽ തുടരാൻ താൽപര്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പഴയ ജനറൽ സെക്രട്ടറിമാർ. യുവമോർച്ചയിലും മുരളീധര പക്ഷം സ്വാധീനം ശക്തമാക്കുകയാണ്. പുതിയ അധ്യക്ഷനായി ഗ്രൂപ്പിലെ ശക്തനായ പ്രഫുൽ കൃഷ്ണൻ പരിഗണനയിലുണ്ട്. എന്നാൽ എബിവിപി ദേശീയ സെക്രട്ടറി പി.ശ്യാംരാജിനെ ആർഎസ്എസ് നിർദേശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here