‘ഹൃദയ സഖി നീ അരികിൽ വരൂ’ ആടിയും പാടിയും ഈ വൈറൽ അപ്പാപ്പൻമാർ

സമൂഹ മാധ്യമങ്ങളിൽ ടിക് ടോക് പോലെയുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വിഡിയോ ചെയ്യുന്നതിൽ ചെറുപ്പക്കാരാണ് കൂടുതലും. എന്നാൽ ഇക്കാര്യത്തിൽ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് പഴയ തലമുറയും. അപ്പാപ്പന്മാരും അമ്മാമ്മമാരും ടിക് ടോക്കിൽ കൊച്ചുമക്കളോടൊപ്പം സിനിമാ സംഭാഷണങ്ങൾക്കും പാട്ടുകൾക്കും താളമൊപ്പിക്കുന്ന വിഡിയോകൾക്ക് എപ്പോഴും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടാകാറ്. അങ്ങനെ വൈറലായ ഒരു അപ്പാപ്പന്റെ വിഡിയോ കാണാം,

‘ഹൃദയ സഖി നീ അരികിൽ വരൂ’ എന്ന പാട്ടിനൊപ്പമാണ് താഴെയുള്ള വിഡിയോയിൽ അപ്പാപ്പൻ താളമൊപ്പിച്ച് അമ്മാമ്മയെ വളക്കാൻ ശ്രമിക്കുന്നത്. അടുക്കളയിലെ അടുപ്പിൽ എന്തോ പാചകം ചെയ്യുന്ന അമ്മാമ്മയ്ക്ക് പിന്നിൽ നിന്നാണ് അപ്പാപ്പന്റെ പ്രകടനം. അവസാനം അമ്മാമ്മ കൈയോങ്ങുമ്പോഴാണ് അപ്പാപ്പൻ ഓടി മാറുന്നത്. രസകരമായ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

അടുത്ത വിഡിയോയിലെ അപ്പാപ്പൻ ഗായകനാണ്. ‘വെള്ളിച്ചില്ലം വിതറി’ എന്ന് തുടങ്ങുന്ന ഗാനമാണ് അപ്പാപ്പൻ സംഗതികൾ ഒന്നും ചോരാതെ തന്നെ പാടിയിരിക്കുന്നത്. കാണുന്നവർക്കെല്ലാം ചിരിയുണർത്തുന്ന രീതിയിലാണ് അപ്പാപ്പന്റെ പ്രകടനം. മഞ്ഞ ഷർട്ടിട്ട പല്ലില്ലാതെ പാടുന്ന അപ്പാപ്പനെ കാണാൻ തന്നെ ക്യൂട്ടാ…വിഡിയോയിൽ അവസാനം അപ്പാപ്പൻ താളമിടുന്നത് വളരെ മനോഹരമായ രീതിയിലാണ്. എന്തായാലും അപ്പാപ്പന്മാരെല്ലാം രണ്ടും കൽപ്പിച്ചാണെന്ന് ഈ വിഡിയോ കാണുന്നവർക്കെല്ലാം മനസിലാകും.

Story Highlights: Viral video, Oldage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top