കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് മന്ത്രി

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് യുവാവിന്റെ മരണ കാരണം കൊറോണയല്ലെന്ന് സ്ഥിരീകരിച്ചത്.

മലേഷ്യയില്‍ നിന്ന് ഫെബ്രുവരി 27 നാണ് യുവാവ് മടങ്ങിയെത്തിയത്. ആലപ്പുഴ വൈറോളജി ലാബിലയച്ച യുവാവിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലവും നെഗറ്റീവാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Story Highlights- corona virus,  kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top