Advertisement

പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും; കോൺഗ്രസ് അമിത് ഷായുടെ രാജി ആവശ്യപ്പെടും

March 2, 2020
Google News 0 minutes Read

ഇന്ന് പുനരാരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ ഡൽഹി കലാപം പ്രക്ഷുബ്ദമാക്കും. കലാപ കാലത്തെ പൊലീസിന്റെ വീഴ്ചകളും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും ഇരു സഭകളിലും എത്തിയാക്കാനാണ് പ്രതിപക്ഷ തീരുമാനം. ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജി കോൺഗ്രസ് ആവശ്യപ്പെടും.

അതേസമയം, ഗർഭനിരോധന ഭേഭഗതി ബിൽ ലോക്‌സഭയും സംസ്‌കൃത സർവകലാശാല ബിൽ രാജ്യസഭയും ഇന്ന് പാസാക്കും. ഡൽഹി കലാപത്തെ ആയുധമാക്കി സർക്കാരിനെ പരിക്കേൽപ്പിയ്ക്കുകയാണ് ഇന്ന് പുനരാരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ തന്ത്രം. ഇതിനായി ഡൽഹി കലാപവിഷയത്തിൽ കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾ അടിയന്തിര പ്രമേയ നോട്ടീസ് നൽകി. ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തിയല്ല അമിത്ഷായുടെ ഭാഗത്തുണ്ടായ വീഴ്ച അത്രമാത്രം ഗൗരവമുള്ളതാണെന്ന് കോൺഗ്രസ് വക്താവ് മുകൾ വാസ്‌നിക് ട്വന്റിഫോറിനോട് പറഞ്ഞു.

പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കും. ഡൽഹി കലാപത്തെ മുൻ നിർത്തിയുള്ള സമരം ശക്തമായി സഭയിൽ എത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം. സർക്കാർ വഴങ്ങണം എന്ന് ആവശ്യപ്പെട്ട് സഭ സ്തംഭിപ്പി ക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. എന്നാൽ, സുപ്രധാന നിയമ നിർമ്മാണങ്ങൾക്ക് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം സാക്ഷ്യം വഹിക്കും. ഗർഭഛിദ്ര ഭേഭഗതി ബിൽ ആണ് ലോക്‌സഭ ഇന്ന് പരിഗണിക്കുന്നത്. ദേശീയ സംസ്‌ക്യത സർവകലാശാല ബില്ല് രാജ്യസഭ ഇന്ന് ചർച്ച ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here