കൊവിഡ്-19; മരണം 3000 കടന്നു

കൊറോണ വൈറസ് ബാധ മൂലം മരിച്ച ആളുകളുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ കൊവിഡ്- 19 മൂലം മരിച്ചവരുടെ എണ്ണം ആറായി. ചൈനയിൽ 31 പേർ മരിച്ചു. രാജ്യത്ത് രോഗം പടരുന്നത് കുറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ആറ് പേരുടെ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് വാഷിംഗ്ടണിലാണ്. കാലിഫോർണിയയിൽ 20 പേർക്ക് രോഗ ബാധയുണ്ട്. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 39 ആണ്. ഇറ്റലിയിൽ മരണം 56 ആയി.

Read Also: കൊറോണ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന് പരാതി

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബഹ്‌റൈൻ വഴി ഇറാനിൽ നിന്ന് എത്തിയ സൗദി പൗരനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യമന്ത്രാലയം വാർത്ത സ്ഥിരീകരിച്ചു. കൊറോണ വൈറസിനെതിരെ കടുത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ ഗൾഫ് സഹകരണ കൗൺസിലിലെ മുഴുവൻ രാജ്യങ്ങളും കൊറോണ വൈറസിന്റെ ഭീഷണിയിലായി. സൗദി അറേബ്യ ഒഴികെ ഗൾഫിലെ ബാക്കിയെല്ലാ രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.

90,294 പേർക്കാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ ബാധിച്ചിരിക്കുന്നത്. സാഹചര്യം ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. കേരളത്തിലും കനത്ത ജാഗ്രത തുടരുന്നു.

 

corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top