Advertisement

വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല ; സൗദി വിദേശകാര്യ മന്ത്രാലയം

March 3, 2020
Google News 2 minutes Read

തൊഴിലിനായി വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. കൊറോണയെ തുടര്‍ന്ന് പല വിമാനക്കമ്പനികളും വിസിറ്റ് വിസക്കാരുടെ യാത്ര തടസപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കും ചില രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും മാത്രമാണ് സൗദിയില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്കും തൊഴില്‍ വിസയില്‍ ഉള്ളവര്‍ക്കും സൗദിയില്‍ വരുന്നതിന് നിലവില്‍ തടസമില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി തമീം അല്‍ ദോസരി വ്യക്തമാക്കി.
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളിലുമുള്ള ചില വിമാന സര്‍വീസുകള്‍ വിസിറ്റ് വിസക്കാരെ കൊണ്ടുവരാന്‍ തയാറാകാത്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. സൗദിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയോടനുബന്ധിച്ച് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊറോണയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി സൗദിയില്‍ 25 ആശുപത്രികള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്ള സൗദികളെ തിരിച്ചെത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്.

Story Highlights- No Visiting Visa forbidden, Saudi Ministry of Foreign Affairs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here