കൊറോണ; ഉംറ തീർത്ഥാടനം നിരോധിച്ച് സൗദി
കൊറോണ വൈറസിനെതിരെ ലോക രാജ്യങ്ങളെല്ലാം ജാഗ്രതയിലാണെന്നിരിക്കെ ഉംറ തീർത്ഥാടനം പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മുൻപ് വിദേശികൾക്ക് മാത്രമാണ് വിലക്കുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവർക്കും മക്ക, മദീന സന്ദർശനത്തിന് രാജ്യം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സ്ഥിതിയിൽ മാറ്റം ഉണ്ടെങ്കിൽ അറിയിക്കുമെന്ന് വാർത്താ ഏജൻസി എസ്പിഎ വ്യക്തമാക്കി.
Read Also: കൊറോണ; ഹോളി ആഘോഷം വേണ്ടെന്നുവച്ച് രാഷ്ട്രപതിയും ഡല്‍ഹി സര്‍ക്കാരും
കൊറോണ വൈറസിനെതിരെയുള്ള പരിശോധന കർശനമാക്കാൻ എല്ലാ വിമാനത്താവളങ്ങൾക്കും സൗദി ഏവിയേഷൻ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രേഖപ്പെടുത്തിയ കേസ് അല്ലാതെ മറ്റ് കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു.
അതേസമയം, കൊറോണ ഭീതി മൂലം ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കാൻ സാധ്യതയെന്ന് ജപ്പാൻ ഒളിമ്പിക്‌സ് മന്ത്രി പറഞ്ഞു. ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈറസ് ഭീതി ഉടലെടുക്കുന്നത്.എന്നാൽ, ഒളിമ്പിക്സ് മാറ്റിവച്ചേക്കുമെന്ന് തരത്തിലുള്ള സൂചന ജപ്പാൻ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോയാണ് ഉന്നയിച്ചത്.
umrah, corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here