മജിസ്റ്റീരിയൽ അന്വേഷണം അട്ടിമറിച്ചു; സിപി ജലീലിന് സ്മാരകം പണിയുമെന്ന് സഹോദരൻ

വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന് സ്മാരകം പണിയുമെന്ന് സഹോദരൻ സിപി റഷീദ്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണം അട്ടിമറിക്കുകയാണന്നും കുടുംബം ആരോപിച്ചു.

സിപി ജലീലിനെ സംസ്‌കരിച്ച തറവാട്ട് വളപ്പിൽ അദ്ദേഹത്തിന് സ്മാരകം പണിയുമെന്നാണ് സഹോദരൻ സിപി റഷീദ് വ്യക്തമാക്കിയിരിക്കുന്നത്. വൈത്തിരിയിൽ ഏറ്റുമുട്ടലിന് ഒരു വർഷം തികയുന്ന ഇന്ന് രക്തസാക്ഷി മണ്ഡപത്തിന്റെ ശിലാസ്ഥാപനം നടത്താനാണ് തീരുമാനം. എന്നാൽ അധികൃതർ ഇത് വിലക്കിയതായും റഷീദ് പറഞ്ഞു.

read also: ‘പിടികിട്ടാപ്പുള്ളിയാക്കിയത് വെടിവെച്ചു കൊന്നതിന് ശേഷം’; ജലീലിന്റെ സഹോദരന്‍ സിപി റഷീദ് ട്വന്റിഫോറിനോട്

രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഇന്ന് മലപ്പുറം പാണ്ടിക്കാട്‌വച്ച് അനുസ്മരണ സന്ധ്യയും നടത്തും. അനുസ്മരണത്തിന് ആരുടേയും പരാതിയില്ലാതെ തന്നെ പൊലീസ് മൈക്ക് അനുമതി നിഷേധിച്ചതായും റഷീദ് ആരോപിച്ചു.

story highlights- cp jaleel, maoist, encounter, cp rasheed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top