Advertisement

ഹാൻഡ് സാനിറ്റൈസറുകൾക്ക് ഓണ്‍ലെെന്‍ വിപണിയില്‍ തീവില

March 8, 2020
Google News 2 minutes Read

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ കൈ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾക്ക് കമ്പനികൾ ഈടാക്കുന്നത് തീവില. വൈറസ് പടരുന്ന സാഹചര്യം മുതലെടുക്കാനാണ് കമ്പനികളുടെ ശ്രമം. കൊറോണയെ തടയാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, ശേഷം സാനിറ്റൈസർ ഉപയോഗിക്കുക എന്നതാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശിക്കുന്നത്. നിർദേശം പുറത്തുവന്ന ശേഷം സാനിറ്റെെസറിന് ആവശ്യക്കാർ ഏറിയതോടെയാണ് പല മടങ്ങ് വില വർധിപ്പിച്ച് ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉത്പന്നം വിൽക്കുന്നത്.

Read Also: കൊറോണയെ പ്രതിരോധിക്കാൻ ഹാൻഡ് സാനിറ്റെെസറുകൾ ഉപയോഗിക്കേണ്ടത് എപ്പോൾ? എങ്ങനെ?

കൈ അണുവിമുക്തമാക്കാൻ സാനിറ്റൈസറുകൾ കടകളിൽ കിട്ടാതെയായതോടെയാണ് ഓൺലൈൻ സ്റ്റോറുകളിൽ തിരക്കേറിയത്. എന്നാൽ ഓൺലൈൻ സ്‌റ്റോറായ ഫഌപ്പ്കാർട്ടിൽ 16 മടങ്ങ് വിലയാണ് 30 മില്ലിലിറ്റർ ബോട്ടിലിന് ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിമാലയയുടെ പ്യൂർ ഹാൻഡ്‌സ് എന്ന സാനിറ്റെസറിന്റെ 30 മില്ലീലിറ്റർ ബോട്ടിലിനാണ് 999 രൂപ വില ഈടാക്കിയിരിക്കുന്നത്. സൂപ്പർ റീട്ടെയിൽസ് എന്ന സെല്ലറാണ് ഈ ഉത്പന്നം വിൽക്കുന്നത്. ഫഌപ്പ്കാർട്ടിന്റെ ഹെൽപ്പ് സെന്റർ പറയുന്നത് ഹാൻഡ് സാനിറ്റെസറിന് പല വില വരുന്നത് വ്യത്യസ്ത സെല്ലർമാർ ലിസ്റ്റ് ചെയ്യുന്നത് കൊണ്ടാണെന്നാണ്. നിരവധി ഉപഭോക്താക്കൾ ഇതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമറിയിച്ചു. ഹിമാലയ ഡ്രഗ് കമ്പനി വില കൂട്ടി വിൽപന നടത്തിയ സെല്ലർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനി ഉത്പന്നത്തിന് വില കൂട്ടിയിട്ടില്ല.തേർഡ് പാർട്ടി സെല്ലർമാരാണ് അനാവശ്യ വില വർധനവിന് കാരണക്കാർ. അവരുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹിമാലയ വ്യക്തമാക്കി. പത്തനംതിട്ടയിലടക്കം രാജ്യത്ത് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഈ പകൽക്കൊള്ള.

 

hand sanitizers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here