കൊറോണ; എസിപിയുടെ പേരിൽ വ്യാജ ശബ്ദസന്ദേശം; കർശനപടിയുണ്ടാകും

സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടെ ആശങ്ക സൃഷ്ടിച്ച് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നു. എറണാകുളം എസിപി കെ ലാൽജിയുടേതെന്ന പേരിൽ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജസന്ദേശം തയ്യാറാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ കർശന നടപടിയെടുക്കുമെന്ന് ലാൽജി പറഞ്ഞു.
read also: ഹൈപ്പർ ടെൻഷന് ചികിത്സ തേടിയവർ ഡോളോ വാങ്ങി; റാന്നി സ്വദേശികളുടെ വാദം തള്ളി കളക്ടർ പി ബി നൂഹ്
സംസ്ഥാനത്ത് ആറ് പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ റാന്നി സ്വദേശികളാണ്. ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്ന് വയസുകാരിക്കാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here