പക്ഷിപ്പനി; കോഴിക്കോട്ട് പക്ഷികളെ കൊല്ലുന്ന നടപടി തുടരുന്നു

പക്ഷിപ്പനി പടർന്നുപിടിച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, വേങ്ങേരി മേഖലകളിൽ പക്ഷികളെ കൊല്ലുന്ന നടപടികൾ തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് ഊർജിതമായ രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിച്ചു. 24 ടീമുകളെയാണ് ഇന്ന് വിവിധ പ്രദേശങ്ങളിൽ പക്ഷികളെ കൊല്ലുന്നതിനായി നിയോഗിച്ചിട്ടുള്ളത്.

Read Also: പക്ഷിപ്പനി ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മൃഗ സംരക്ഷണ – ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് പ്രശ്‌നബാധിത പ്രദേശത്തെ വീടുകൾ കയറി ഇറങ്ങി പക്ഷികളെ ശേഖരിക്കുകയും പിന്നീട് കൊന്നൊടുക്കുകയും ചെയ്യും. ആദ്യ ദിനമായ ഇന്നലെ നടപടിക്രമങ്ങൾ സാവധാനമാണ് മുന്നോട്ടുപോയത്. രോഗമില്ലാത്ത പക്ഷികളെ കൊല്ലുന്നത് തദ്ദേശീയരായ ആളുകൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ രണ്ടാം ദിവസമായ ഇന്ന് ഊർജിതമായ രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്. മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അവലോകന യോഗം ചേർന്നു. രണ്ട് ദിവസം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനം. കൂടുതൽ പേരെ ഉൾക്കൊള്ളിച്ച് പുതിയ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിക്കാനും തീരുമാനിച്ചു. അതേസമയം മലപ്പുറത്തും മൃഗസംരക്ഷണ -ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു .അവശ്യമായി വന്നാൽ സ്വീകരിക്കേണ്ട മുന്നെരുക്കങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

bird flue, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top