സീരിയല്‍, സിനിമാ താരം ഷാജി തിലകന്‍ അന്തരിച്ചു

നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു. 55 വയസായിരുന്നു. ചാലക്കുടിയില്‍ വച്ചായിരുന്നു അന്ത്യം. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു.

സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top