കൊവിഡ് 19 ബാധിതർക്കും കുടുംബാംഗങ്ങള്‍ക്കും ആയി മാനസിക ആരോഗ്യ പരിപാടി

കേരളത്തിൽ 22 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ബാധിതർക്കായി ആരോഗ്യ വകുപ്പിന്റെ മാനസിക ആരോഗ്യ പരിപാടി ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊവിഡ് 19നെ മാനസികമായും നേരിടാൻ വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി 150 മാനസിക ആരോഗ്യ വിദഗ്ധരെ സജ്ജമാക്കിയിട്ടുണ്ട്. നീക്കം കൊവിഡ് 19നുമായി ബന്ധപ്പെട്ട ആശങ്കയിലാണ്. രോഗിക്കും ബന്ധുക്കൾക്കും കൗൺസിലിംഗ് നൽകും. ഇതുവരെ 6450 ടെലിഫോണിക്ക് കൗൺസിലിംഗുകൾ നൽകി. നിരീക്ഷണത്തിലുള്ള ഓരോ ആളോടും മാനസിക ആരോഗ്യ വിദഗ്ധർ ആശയ വിനിമയം നടത്തുന്നുണ്ട്. ബുദ്ധിമുട്ടുള്ളവർക്ക് ചികിത്സയും പരിഹാര മാർഗങ്ങളും ഉപദേശിക്കും. കൂടാതെ തിരിച്ച് ബന്ധപ്പെടാനായുള്ള ഹെൽപ് ലൈൻ നമ്പർ നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഐസൊലേഷനിൽ കഴിയുന്നവരെ പ്രത്യേകം വിളിക്കും, ഇവരെ സാന്ത്വനിപ്പിച്ച് ആവശ്യങ്ങൾ ചോദിച്ചറിയും. സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്. ഒരോ ജില്ലയിലും ഹെൽപ് ലൈൻ നമ്പർ തുടങ്ങി. പുറമേ ദിശ ഹെൽപ് ലൈനുകളായ 1056, 0471 255 2056 എന്നീ നമ്പറുകളിലും 24 മണിക്കൂറും വിളിക്കാവുന്നതാണ്. 2018ലെ പ്രളയം, നിപാ വൈറസ് ബാധ, 2019ലെ പ്രളയം, എന്നീ സമയങ്ങളിൽ വിജയകരമായി മാനസിക ആരോഗ്യ പരിപാടി നടപ്പിലാക്കിയിരുന്നു. 2018ൽ രണ്ടര ലക്ഷം പേർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നു.

Read Also: ‘കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ’ കേരളത്തിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ച് വ്യവസായി

അതേസമയം, സംസ്ഥാനത്ത് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം സംശയിച്ച 1,345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. വിമാനത്താവളങ്ങളിൽ കൊറോണ കെയർ സെന്റർ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ നീരീക്ഷണത്തിലുള്ളത്. ഇതിൽ 7,375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 106 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 1897 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 1345 പേരുടെയും ഫലം നെഗറ്റീവാണ്. നിയന്ത്രണങ്ങളിൽ ഫലം കാണുന്നെന്നും ജാഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി. സ്ഥായി ആയ ഫലമായിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്നവർ ഗൗരവം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

coronavirus, mental health care program

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top