Advertisement

കിരീടം എന്നതാണ് ലാറ്റിൻ വാക്കായ കൊറോണയുടെ അർത്ഥം; മൈക്രോ ബയോളജിസ്റ്റിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

March 15, 2020
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭീതി പടത്തി ലോകം മുഴുവൻ കൊറോണ പടർന്നു പിടിക്കുമ്പോൾ, അതിനെ മറികടക്കാനുള്ള ചെറുത്തു നിൽപിലാണ് നമ്മൾ. മഹാമാരിയെക്കുറിച്ചും കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ടുമുള്ള മൈക്രോബയോളജിസ്റ്റിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ക്രൗൺ അഥവാ കിരീടം എന്നതാണ് ലാറ്റിൻ വാക്കായ കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ പേരിന്റെ അർത്ഥം. ഒരു ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കിട്ടുന്ന ഈ വൈറസിന്റെ ദ്വിമാന(2ഉ) ചിത്രത്തിന് ആ പേര് സൂചിപ്പിക്കുന്ന ആകൃതി ആയിരിക്കും… തുടങ്ങി വൈറസിനെ കുറിച്ച് കൃത്യമായ അവബോധം നൽകുന്നതാണ് കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

‘വൈറൽ’ ആവുക എന്നത് ഈ അടുത്ത കാലത്തായി ഒരുപാട് കേൾക്കുന്ന ഒന്നാണ്. എല്ലാവരാലും അറിയപ്പെടാൻ പാകത്തിൽ എന്തെങ്കിലും ഒരു പ്രകടനം കാഴ്ചവെച്ച് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലുമൊക്കെ ഹിറ്റാകുന്നതോടെ ഒരുപാടാളുകൾ വൈറൽ ആകാറുണ്ട്. പക്ഷെ ആ വാക്ക് യഥാർത്ഥത്തിൽ പൊള്ളുന്ന ഒന്നായി മാറിയിരിക്കയാണ് ഈ കൊറോണകാലത്ത്. കാരണം ഒരു ലക്ഷത്തിൽപരം ആളുകളിലേക്ക് പകരുകയുകയും ആറായിരത്തിനടുത്തു ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതിന്റെ പിന്നിൽ ഒരു കുഞ്ഞൻ വൈറസ് ആണ്, പേര് കൊറോണ. ക്രൗൺ അഥവാ കിരീടം എന്നതാണ് ലാറ്റിൻ വാക്കായ കോറോണയുടെ അർത്ഥം. ഒരു ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കിട്ടുന്ന ഈ വൈറസിന്റെ ദ്വിമാന(2D) ചിത്രത്തിന് ആ പേര് സൂചിപ്പിക്കുന്ന ആകൃതി ആയിരിക്കും.

എന്താണ് ഒരു വൈറസ്? അസ്ഥിരമായ ഒരു സൂക്ഷ്മ കണം എന്ന് വേണമെങ്കിൽ പറയാം. ജീവനുള്ള എല്ലാത്തിന്റെയും അടിസ്ഥാനം ആണ് കോശങ്ങൾ. ഒരു ജീവിയുടെ ജനിതകഘടകങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ജീവനുള്ള ഒരു കോശത്തിൽ മാത്രം ആണ് വൈറസിനു ജീവിക്കാൻ കഴിയുകയുള്ളൂ. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്ന് മാത്രമല്ല, ബാക്റ്റീരിയകളേക്കാൾ വളരെ ചെറുതാണ് വൈറസുകൾ. പല വൈറസുകളും കാര്യമായ ഉപദ്രവങ്ങൾ ഉണ്ടാക്കില്ലെന്നിരിക്കെ, മനുഷ്യനെയും മൃഗങ്ങളെയും ചെടികളെയും എന്തിനു ബാക്റ്റീരിയകളെ പോലും അപകടകരമായ വിധത്തിൽ ആക്രമിക്കുന്ന വൈറസുകളും ഉണ്ട്.

ആദ്യമായി ഒരു വൈറസിനെ കണ്ടെത്തി ആ പേര് നൽകിയത് 1898 ൽ ഡച്ച് മൈക്രോബയോളോജിസ്റ്റ് ആയിരുന്ന Martin Beijerinck ആയിരുന്നു. കണ്ടെത്തിയതാകട്ടെ tobbaco mosaic virus, നമ്മുടെ പുകയിലയിൽ കണ്ടുവരുന്ന മൊസൈക് രോഗത്തിന്റെ കാരണക്കാരൻ വൈറസിനെ. ഇനി നമുക്കൊക്കെ കുടുംബവും കുടുംബാംഗങ്ങളും ഉള്ളത് പോലെ കോറോണവൈറസും ഒറ്റയാനല്ല. 1960 ൽ കോഴിയിൽ ആണ് ആദ്യമായി കൊറോണയെ കണ്ടെത്തിയതെങ്കിൽ, പിന്നീടങ്ങോട്ട് ഏഴു വിവിധങ്ങളായ വൈറസുകളെ ഈ ഗണത്തിൽ പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ആയി കൊറോണ പൊട്ടിപുറപ്പെട്ടത് 2012-2013 ൽ സൗദി അറേബ്യായിൽ ആയിരുന്നു അതിന്റെ പേര് മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം (MERS) എന്നതാണ്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ(Coronal viral disease-19-Covid-19) 2002-2003 കാലഘട്ടത്തിൽ ചൈനയിലെ ഗുവാങ്ഡോങ് എന്ന പ്രവിശ്യയിൽ ഉണ്ടായ SARS-Covid( സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) നോട് ജനിതികപരമായി സാമ്യം ഉള്ളതാണ്. അതുകൊണ്ടാണ് ആദ്യം കൊറോണ എന്ന് വിളിച്ചു തുടങ്ങിയെങ്കിലും പിന്നീട് SARS- Covid 2 എന്ന് ഫെബ്രുവരി 11-2020 ൽ ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്‌സോണമി ഓഫ് വൈറസ് (ICTV) പേര് നൽകിയത്.

ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും കോറോണക്കെതിരെ മരുന്നും വാക്സിനും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ എന്നത് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്. അവിടെയാണ് വൈറസിന് പരിണാമത്തിന്റെ വികൃതി എന്ന വിശേഷണം യഥാർത്ഥത്തിൽ യോജിക്കുന്നത്. വൈറസുകൾ പ്രധാനമായും 2 തരത്തിൽ ഉണ്ട്. ജനിതിക ഘടകങ്ങൾ ഒന്നുകിൽ DNA യോ അല്ലെങ്കിൽ RNA യോ ആയിരിക്കും. നമ്മുടെ കൊറോണക്കാകട്ടെ RNA ആണ് സ്വന്തമായുള്ളത്. അവ സ്ഥിരത തീരെ ഇല്ലാത്തവയും. മനുഷ്യന്റെയോ മൃഗങ്ങളുടെയോ ജീവനുള്ള കോശങ്ങളിൽ കയറികൂടുന്ന വൈറസ് ആദ്യം നമ്മുടെ പ്രതിരോധശക്തിയുമായി പയറ്റും. അതുകൊണ്ട് ആരോഗ്യവാനായ ഒരാളുടെ ഉള്ളിൽ ശരീരം തന്നെ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ ഉണ്ടാക്കുകയും വൈറസ് നശിച്ചു പോവുകയും ചെയുന്നു. വ്യത്യസ്തങ്ങളായ വൈറസുകൾക്കു വ്യത്യസ്തങ്ങളായ ആന്റിബോഡികൾ ആണ് ആവശ്യം. അതുകൊണ്ടാണ് ഓരോ രോഗത്തിനും വ്യത്യസ്തങ്ങളായ പ്രതിരോധ കുത്തിവെപ്പുകളും ഉള്ളത്. എന്നാൽ രോഗ പ്രതിരോധ ശേഷി ഇല്ലാത്ത ഒരു വ്യക്തിയുടെ ഉള്ളിൽ വൈറസ് നശിച്ചു പോകുന്നില്ല, മറിച്ചു അത് കയറിയിരിക്കുന്ന മനുഷ്യ ശരീരത്തിലെ കോശത്തിലെ RNA ക്ക് സമാനമായ ഒന്ന് ഉണ്ടാക്കുകയും ശരീരം അത് സ്വന്തം RNA ആണെന്ന് തെറ്റിദ്ധരിച്ചു അവക്കാവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുകയും ചെയുന്നു. ഫലമോ മനുഷ്യ ശരീരത്തിലെ കോശങ്ങൾ നശിച്ചു തുടങ്ങുന്നു. അതോടെ വൈറസ് ശരീരത്തിൽ ആധിപത്യം സ്ഥാപിച്ച് അതിവേഗം പെരുകുന്നു. പുതിയ വൈറസുകൾ ഉണ്ടാകുന്നതിനൊപ്പം അവയുടെ ജനിതക ഘടനയിലും ഇടയ്ക്കിടെ മാറ്റങ്ങൾ ഉണ്ടാവുകയും ചെയുന്നു. ഈ മാറ്റത്തെയാണ് മ്യൂട്ടേഷൻ (mutation) എന്ന് പറയുന്നത്. ഇതാണ് വൈറസുകൾക്കെതിരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ കുത്തിവെപ്പുകളും കണ്ടുപിടിക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളി.

അപ്പോൾ അടുത്ത ചോദ്യം വൈറസ് എവിടെ നിന്നും വരുന്നു? കൃത്യമായ സ്രോതസ്സ് ഇനിയും കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും വവ്വാലുകൾ ആണ് പ്രഥമ വാഹകർ എന്ന് കരുതപ്പെടുന്നു. പ്രകൃതിയോട് വളരെ അധികം ഇണങ്ങി ജീവിക്കുന്നതിനാൽ വവ്വാലുകൾ ഒട്ടനവധി വൈറസുകളുടെ കലവറ ആണ്. തുടർച്ചയായ സമ്പർക്കം മൂലം ഇവയുടെ പ്രതിരോധശക്തിയും ഉയർന്നതാണ്. അവയിൽ നിന്ന് മൃഗങ്ങളിലേക്കോ പഴങ്ങളിലേക്കോ പിന്നീട് മനുഷ്യരിലോക്കോ ഒക്കെ ഈ വൈറസ് കടന്ന് വരുന്നു. അതുകൊണ്ടാണ് കൊറോണ ‘zoonotic disease’ എന്ന് അറിയപ്പെടുന്നത്.

വൈറസുകളുടെ സംക്രമണം പലതരത്തിൽ ആണ്. ഷഡ്പദങ്ങളുടെ ആക്രമണത്തിൽ വരുന്നതിന് ഉദാഹരണങ്ങൾ ആണ് മലേറിയയും ഡെങ്കുവും എല്ലാം. വായുവിലൂടെ, ശരീരസ്രവങ്ങളുടെ കണങ്ങളിലൂടെ വരുന്നതാണ് നിപ്പ, കൊറോണ, മറ്റു ഇൻഫ്‌ലുൻസ വൈറസുകൾ. ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണ് HIV പോലുള്ള വൈറസുകൾ.

എന്താണ് കോറോണയെ കണ്ടുപിടിക്കാൻ ലാബുകളിൽ നടത്തുന്ന ടെസ്റ്റുകൾ? സാമ്പിൾ ആയി ശേഖരിക്കുന്നത് രോഗിയുടെ മൂക്കിൽനിന്നോ തൊണ്ടയിൽ നിന്നോ എടുക്കുന്ന സ്വാബ് ആണ്. PCR(polymerised chain reaction) എന്ന വിദ്യ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. രോഗാണുവിന്റെ ജനിതക വസ്തുവിനെ തിരിച്ചറിയുന്ന ഈ പ്രക്രിയ മൂന്നോ നാലോ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നു. മറ്റൊന്ന് ELISA( enzyme linked immuno sorbant assay ), HIV പോലുള്ള വൈറസുകൾ എല്ലാം തന്നെ കണ്ടുപിടിക്കുന്ന ഈ പ്രക്രിയ ഓട്ടോമാറ്റിക് മെഷീനറികളുടെ വരവോടെ എളുപ്പത്തിലും വേഗത്തിലും ആയിട്ടുണ്ട്. ഇവിടെ വൈറസുകൾക്കെതിരായുള്ള ആന്റിബോഡിയുടെ സാന്നിധ്യം ആണ് പരിശോധിക്കുന്നത്.

മരുന്നില്ലെങ്കിൽ പിന്നെ എങ്ങനെ ആണ് കോറോണയെ പ്രതിരോധിക്കുന്നത്? രോഗ ലക്ഷണങ്ങളെ ചികിൽസിച്ചു ഭേദമാക്

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement