ഇന്നത്തെ പ്രധാന വാർത്തകൾ (17.03.2020)

മുംബൈയിൽ അതീവ ജാഗ്രത; പൊതുഗതാഗതം നിർത്തിയേക്കും

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ അതീവ ജാഗ്രത. പൊതുഗതാഗം നിർത്തലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കും.

വാളയാർ പെൺകുട്ടികളുടെ കൊലപാതകം; പ്രതികൾ വീണ്ടും അറസ്റ്റിൽ

വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ കോടതി വെറുതെവിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതികളെ പാലക്കാട് പോക്‌സോ കോടതിയിൽ ഹാജരാക്കി. ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കും.

രാജ്യത്തെ നടുക്കി വീണ്ടും കൊവിഡ് മരണം

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് മകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

കൊവിഡ് 19 : താജ്മഹൽ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങൾ ഇന്ന് മുതൽ അടച്ചിടും

കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. താജ്മഹൽ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങൾ ഇന്നു മുതൽ അടച്ചിടും.

കൊവിഡ് 19 : അംഗീകാരമുള്ള സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് അംഗീകാരം

കോവിഡ് 19 പരിശോധനകൾ ഇനി സ്വകാര്യ ലാബിൽ സാധ്യമാകും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ലാബോർട്ടറിസ് അംഗീകാരമുള്ള സ്വകാര്യ ലാബുകൾക്കാണ് പരിശോധനയ്ക്ക് അനുവാദമുള്ളത്.

രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് ശുപാർശ ചെയ്തത്.

 

news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top