ഉത്തര കൊറിയ വീണ്ടും മിസൈല്‍ വിക്ഷേപണം നടത്തി

ഉത്തര കൊറിയ വീണ്ടും മിസൈല്‍ വിക്ഷേപണം നടത്തി. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. വടക്കന്‍ പ്യോന്‍ങാന്‍ പ്രവിശ്യയില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് വടക്കന്‍ പ്യോന്‍ങാന്‍. ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപിച്ചിട്ടുണ്ടെന്ന ജപ്പാന്‍ തീരദേശ സേന സ്ഥിരീകരിച്ചു.
ഏപ്രിലില്‍ സുപ്രിം പീപ്പിള്‍സ് അസംബ്ലി സമ്മേളനം ചേരുമെന്ന് നേരത്തെ ഉത്തര കൊറിയ അറിയിച്ചിരുന്നു. രാജ്യത്തെ എഴുന്നൂറോളം നേതാക്കള്‍ ഒരുമിച്ച് ഒരിടത്ത് യോഗം ചേരുന്നത് കൊവിഡ് 19 ഭീഷണിയെ അതിജീവിച്ചു എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിനാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഡിസംബറില്‍ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ് ഉത്തര കൊറിയയില്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഉത്തര കൊറിയയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച കേസുകളുണ്ടെന്ന സംശയം അമേരിക്ക ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്.
Story Highlights : North Korea has again launched missile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here