അസമിൽ ആദ്യ കൊവിഡ് കേസ് നാല് വയസുള്ള കുട്ടിക്ക്

അസമിലും കൊവിഡ് 19. ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത് നാല് വയസുള്ള പെൺകുട്ടിക്കാണ്. ജോർഹാൻ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളെയും ക്വാറന്റയിനിലാക്കി.

കുട്ടിയുടെ സ്രവങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഉച്ചയോടെ പരിശോധനാ ഫലം പുറത്തുവരുമെന്നാണ് വിവരം. കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും റൂട്ട് മാപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കുട്ടിയും അമ്മയും ബീഹാറിൽ നിന്ന് ഈ മാസം 19നാണ് അസമിലെത്തിയത്. കുട്ടിയ്ക്ക് പിന്നീട് രോഗലക്ഷണങ്ങളുണ്ടായി. അതേ തുടർന്ന് ആരോഗ്യ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വടക്ക് കിഴക്കൻ ഭാഗത്തെ ആദ്യ കൊറോണ കേസാണിത്. രണ്ട് അമേരിക്കക്കാർ അസം വഴി ഭൂട്ടാനിലേക്ക് പോയിരുന്നു. ഇന്ത്യയിലെത്തിയ ശേഷം ഇരുവർക്കും രോഗ ലക്ഷണങ്ങളുണ്ടായി. ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. അതേ സമയം, ഇന്ത്യയിലെ കൊറോണ കേസുകളുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്.

story highlighst: assam first covid case, 4 year old girl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top