Advertisement

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ താത്കാലികമായി നിർത്തിവച്ചു

March 24, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധയെത്തുടർന്ന് നിരോധനാജ്ഞ നിലവിൽ വന്നതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടി ക്രമങ്ങൾ താത്കാലികമായി നിർത്തി വച്ചു. മാർച്ച് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ മാർച്ച് 27നും കാസർഗോഡ് ഏപ്രിൽ ആറിനും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

Read Also: കൊവിഡ് 19: ദിവസ വേതനക്കാരെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

അതേസമയം സെൽഫ് ഐസൊലേഷനെന്നാൽ വീട്ടിൽ കഴിയലല്ല, വീട്ടിലെ മുറിയിൽ കഴിയലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുറിയിൽ ശുചിമുറി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 നുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ഐസൊലേഷനിൽ കഴിയുന്നയാൾക്ക് ഭക്ഷണം നൽകുന്നതും മറ്റും ഒരാൾ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും മീറ്റർ റീഡിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ മാസം 31 വരെ നിർത്തിവച്ചു. വൈദ്യുതി ബില്ല് അടക്കൽ, പുതിയ വൈദ്യുത കണക്ഷൻ എടുക്കൽ, പരാതികൾ രജിസ്റ്റർ എന്നിവയ്ക്ക് വേണ്ടി ഓൺലൈൻ സംവിധാനം ഉപയോഗിക്കാം.

 

voters list, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here