ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ നെല്ല് സംഭരണം ഉടൻ ആരംഭിക്കും

ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ നെല്ല് സംഭരണം ഉടൻ ആരംഭിക്കും. ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം ലോറി എത്തിക്കാൻ വേണ്ട നടപടികളെടുക്കുമെന്ന് മില്ലുടമകൾക്ക് ഉറപ്പു നൽകി. അസാധാരണ സംഭവങ്ങൾ ഉണ്ടായാൽ താത്കാലിക ഗോഡൗണുകളിലേക്ക് നെല്ല് മാറ്റി സൂക്ഷിക്കും.

ആലപ്പുഴ, പാലക്കാട്, തൃശൂർ, കോട്ടയം ജില്ലകളിലാണ് കൊയ്ത നെല്ല് പാടത്ത് കെട്ടിക്കിടന്ന അവസ്ഥയുണ്ടായത്. ജില്ലാ അതിർത്തികൾ വഴി ഇനി ലോറികൾക്ക് സുഗമമായി യാത്ര ചെയ്യാം. കൊയ്ത്ത് നടക്കേണ്ട പാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാനും നടപടികളായി.

അസാധാരണ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ നെല്ല് താത്കാലിക ഗോഡൗണുകളിലേക്ക് മാറ്റും. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് വേണ്ട ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top