അടുത്തു വന്നാൽ ആറുമാസം തടവും പിഴയും; കൊവിഡിനെ നേരിടാൻ ശക്തമായ നടപടികളുമായി സിംഗപൂർ

കൊറോണ വൈറസിനെ നേരിടാൻ ശക്തമായ നടപടികളുമായി സിംഗപൂർ. വൈറസിനെ നേരിടാൻ തുടക്കം മുതൽ ശക്തമായ നടപടികളാണ് സിംഗപൂർ സ്വീകരിച്ചു വരുന്നത്. എന്നാൽ ,അതിന്റെ സൂഷ്മത ഉളവാക്കുന്ന കടുത്ത നടപടികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി ഒരു മീറ്റർ പരിധി മറികടന്ന് മറ്റൊരാളുടെ സമീപത്തേയ്ക്ക് പോകരുതെന്ന് മാത്രമല്ല, പുതിയ ഉത്തരവ് പ്രകാരം അയാളെ ഉടൻ ജയിലിലടയ്ക്കും.

വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് അധികാരികൾ പുറത്തിറക്കുന്നത്. ഇതിനു പുറമേ ബാറുകൾ അടയ്ക്കുകയും 10ലധികം പേർ കൂടിച്ചേരുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങനുസരിച്ച് വ്യക്തികൾ ഒരു മീറ്ററിൽ കുറഞ്ഞ പരിധിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഉറപ്പിച്ച കസേരകളാണെങ്കിലും ഇടയ്ക്കുള്ള അകലം ഇട്ട് വേണം ഇരിക്കാൻ. വരിനിൽക്കുമ്പോഴും ഈ അകലം പാലിച്ചിരിക്കണം. അങ്ങനെയല്ലാത്തവരെ കുറ്റവാളികളായി കരുതി ശിക്ഷാനടപടികൾക്ക് വിധേയമാക്കും.

10,000 സിംഗപൂർ ഡോളർ വരെ പിഴയോ ആറു മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമായി ഇത് കണക്കാക്കും. ഏപ്രിൽ 30 വരെ രാജ്യത്ത് എല്ലാവരും ഈ നിയമം പാലിക്കണം.
ഇത് സംബന്ധിച്ച മുന്നറിയിപ്പ് ജനങ്ങൾക്ക് ഭരണകൂടം പൗരന്മാർക്ക് നൽകി കഴിഞ്ഞു.

ആദ്യ ഘട്ടത്തിൽ വൈറസിനെ പിടിച്ചു നിർത്താൻ സിംഗപൂർ ഭരണ കൂടത്തിന് കഴിഞ്ഞിരുന്നുവെങ്കിലും രണ്ട് ദിവസമായി വൈറസ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായി വർധനവുണ്ടായിട്ടുണ്ട്. ബുധനാഴ്ച 73 പുതിയ കേസുകളും വ്യാഴാഴ്ച 52 കേസുകളും സിംഗപുരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.രാജ്യത്ത് 683 പേരാണ് ആകെ കൊറോണ ബാധിതരായിട്ടുള്ളത്.

Story highlight: Six months imprisonment and fine Singapore with strong measures to combat covid19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top