ഐസോലേഷനിൽ നിന്നും കാമുകിയെ കാണാൻ മുങ്ങിയ യുവാവ് പിടിയിൽ; കാമുകിയും കാമുകനും ഐസോലേഷനിൽ

ഐസോലേഷനിൽ നിന്നും മുങ്ങി കാമുകിയെ കാണാൻ പോയ യുവാവിനെ പൊലീസ് പിടികൂടി. തുടർന്ന് യുവാവിനെയും കാമുകിയേയും ഐസോലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്.

അടുത്തിടെ ദുബായിൽ നിന്നും എത്തിയ 24 കാരനോട് കൊറോണ പ്രതിരോധമാർഗങ്ങളുടെ ഭാഗമായി നിർബന്ധിത ഐസോലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. ഇങ്ങനെ ഐസോലേഷനിൽ കഴിയുന്നതിനിടയിലാണ് കാമുകിയെ കാണാനായി ഇയാൾ മുങ്ങുന്നത്. ശിവഗംഗയിലുള്ള കാമുകിയുടെ വീട്ടിൽ യുവാവ് എത്തുകയും ചെയ്തു.

ഐസോലേഷനിലായിരുന്നു യുവാവ് പുറത്തുപോയെന്നു വിവരം കിട്ടിയതിന്റെ പുറത്ത് പൊലീസ് അന്വേഷിച്ചപ്പോഴാണ് യുവാവ് കാമുകിയുടെ വീട്ടിൽ ഉണ്ടെന്നറിഞ്ഞത്. ഉടൻ തന്നെ ഇയാളെ അവിടെയെത്തി പിടികൂടി. പെൺകുട്ടിയേയും നിരീക്ഷണത്തിന്റെ ഭാഗമായി ഐസലോഷനിൽ പ്രവേശിപ്പിച്ചു.

തങ്ങളുടെ പ്രണയബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിരാണെന്നും, പെൺകുട്ടി ഇപ്പോൾ കടുത്ത മാനസികപ്രശ്നത്തിൽ ആയതിനാലുമാണ് താൻ കാണാൻ പോയതെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top