നാടൻപാട്ട് കലാകാരിയും നടിയുമായ പാർവൈ മുനിയമ്മ അന്തരിച്ചു

നാടൻ പാട്ട് കലാകാരിയും നടിയുമായ പാർവൈ മുനിയമ്മ (83) അന്തരിച്ചു. മധുരൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മൺ ശ്രുതി എന്ന ട്രൂപ്പിൽ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകൾ ശ്രദ്ധ നേടി. വിക്രം നായകനായ ധൂൾ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചത്. മുനിയമ്മ പാടി അഭിനയിച്ച ധൂളിലെ ‘സിങ്കം പോലെ’ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തൊരണൈ, കോവിൽ, തമിഴ്പടം, മാൻകരാട്ടെ, വെങ്കൈ, വീരം, പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി 35 ഓളം ചിത്രങ്ങളിൽ പാർവൈ മുനിയമ്മ അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top