സൂസൻ ഹെയ്‌ലാർട്‌സ്‌; ലോകം ഓർക്കും ഈ മുത്തശ്ശിയെ…

സൂസൻ ഹെയ്‌ലാർട്‌സ്‌ എന്ന 90 കാരി മുത്തശ്ശിയെ ലോകം എന്നും അഭിമാനത്തോടെ ഓർക്കും. കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു സൂസൻ. അവർക്ക് കൃത്രിമ ശ്വസനോപകരണത്തിന്റെ സഹായം നൽകാൻ ഡോക്ടർമാർ പലതവണ ശ്രമിച്ചിട്ടും സൂസൻ അതെല്ലാം നിരസിച്ചു. ശ്വസനോപകരണം ചെറുപ്പക്കാർക്ക് വേണ്ടി മാറ്റിവയ്ക്കാനായിരുന്നു അവർ പറഞ്ഞു. മരണത്തിന് കീഴടങ്ങും വരെ സൂസൻ ശ്വസനോപകരണം ഉപയോഗിക്കാൻ തയാറായില്ല.

‘എനിക്ക് മനോഹരമായ ഒരു ജീവിതം എനിക്ക് കിട്ടിക്കഴിഞ്ഞൂ. ഇനി കൃത്രിമ ശ്വസനോപകരണത്തിന്റെ ആവശ്യമില്ല. അത് ആവശ്യമുള്ള ഏതെങ്കിലും ചെറുപ്പക്കാർക്ക് വേണ്ടി സൂക്ഷിച്ചുവയ്ക്കൂ’ തന്റെ ഡോക്ടറോട് സൂസൻ പറഞ്ഞ വാക്കുകളാണിത്. ഈ ലോകത്തോടുള്ള തന്റെ സ്നേഹം ഇത്തരത്തിൽ പ്രകടിപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു സൂസൻ മരണത്തിന് കീഴടങ്ങുന്നത്.

എപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അമ്മയെന്നും മരണം അടുത്തു വന്നപ്പോഴും അതു തന്നെയാണ് അമ്മ ചെയ്തെന്നുമാണ് മകൾ ജൂഡിത്ത് പറയുന്നത്. ഏറെ അഭിമാനമാണ് തങ്ങൾക്ക് അമ്മയെക്കുറിച്ചുള്ളതെന്നാണ് ജൂഡിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, സൂസന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ജൂഡിത്ത്.

സൂസന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നാണ് കുടുംബം പറയുന്നത്. വൈറസ് ബാധ വരാതിരിക്കാൻ എല്ലാ മുൻകരുതലുകളും പാലിച്ചിരുന്നതാണ്. പിന്നെ എങ്ങനെയാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ലെന്നാണ് ജൂഡിത്ത് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ന്യുമോണിയ ബാധിതയായിട്ടാണ് സൂസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിനുശേഷം നടന്ന പരിശോധനയിലാണ് സൂസന് കൊവിഡ് സ്ഥിരീകരിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More