ഇന്നത്തെ പ്രധാന വാർത്തകൾ (02-04-2020)

തലപ്പാടി അതിർത്തി പ്രശ്നം; കൂടുതൽ പൊലീസുകാരെ വിന്യസിച്ച് കർണാടക

തലപ്പാട് അതിർത്തിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ച് കർണാടക. അതിർത്തി തുറക്കുന്നതിനെപ്പറ്റി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസും ജില്ലാ ഭരണകൂടവും അറിയിച്ചു. ചില മാധ്യമങ്ങൾഅതിർത്തിയിലെ മണ്ണു മാറ്റിയെന്നും തുറന്നെന്നുമുള്ള വാർത്തകൾ നൽകിയിരുന്നുവെങ്കിലും അതിന് സ്ഥിരീകരണമില്ല. വിഷയത്തിൽ ജില്ലാ കളക്ടർക്കും കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം; മരണപ്പെട്ടത് പത്മശ്രീ ജേതാവ്

രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം. പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സർ സ്വദേശീയായ ഗ്യാനി നിർമൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. അമൃത്സർ സുവർണ ക്ഷേത്രത്തിലെ മുൻ ഹസൂരി രാഗിയാണ് 62കാരനാണ് നിർമൽ സിംഗ്. പഞ്ചാബിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മരണമാണിത്.

രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 400 പേർക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 1834 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. മരണം 41 ആയി. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മൂന്നുപേർകൂടി തെലങ്കാനയിൽ മരിച്ചു.

Story Highlights- News Round Up, news headlinesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More