ഇന്നത്തെ പ്രധാന വാർത്തകൾ (08-04-2020)

കണ്ണൂരിൽ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം
കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മാഹിയിലും കണ്ണൂർ ജില്ലയിലുമായി ഇയാൾ നൂറു കണക്കിന് ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുമുണ്ട്.
പൊതുയിടങ്ങൾ മേയ്15 വരെ അടച്ചിടണം : കേന്ദ്ര മന്ത്രിസഭാ സമിതി
പൊതുയിടങ്ങൾ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയിട്ടുണ്ട്.
Story Highlights- News round up, headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here