Advertisement

വരുമാനത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി സംസ്ഥാന വൈദ്യുതി ബോർഡ്

April 11, 2020
Google News 2 minutes Read

വൻകിട ഉപഭോക്താക്കളുടെ ഉപയോഗം കുറഞ്ഞതോടെ വരുമാനത്തിൽ കോടികളുടെ നഷ്ടമുണ്ടായി സംസ്ഥാന വൈദ്യുതി ബോർഡ്. വൈദ്യുതി വാങ്ങിയില്ലെങ്കിലും നൽകേണ്ടിവരുന്ന ഫിക്സഡ് കോസ്റ്റും വായ്പാ തിരിച്ചടവും ബോർഡിന്റെ നഷ്ടം വൻതോതിൽ ഉയർത്തി.

ലോക്ക്ഡൗണിൽ ഹൈടെൻഷൻ, എക്സട്രാ ഹൈടെൻഷൻ വ്യവസായശാലകൾ അടച്ചിട്ടതോടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ കുറവാണുണ്ടായത്. ബോർഡിനു ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഇതിലൂടെയാണ്. ശരാശരി 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോൾ 62 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉപയോഗിക്കുന്നത്. 18 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ഒരോ ദിവസവും ഉണ്ടാകുന്നത്. ഉപഭോഗം കുറഞ്ഞതിനാൽ ദീർഘകാല കരാറുകളുടെ ഭാഗമായുള്ള വൈദ്യുതി വാങ്ങാനാകുന്നില്ല. വൈദ്യുതി വാങ്ങിയില്ലെങ്കിലും കോടികളുടെ ഫിക്സ്ഡ് കോസറ്റ്ാണ് ബോർഡിനു നൽകേണ്ടി വരുന്നത്. ഇതാണ് ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കായംകുളം താപവൈദ്യുതി നിലയം 297 കോടി ഫിക്സഡ് കോസ്റ്റായി ആവശ്യപ്പെട്ടു.

ബില്ലുകളിലൂടെ 45 കോടിയോളം പ്രതിദിനം ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 5 കോടി മാത്രമാണ് ലഭിക്കുന്നത്. ഓൺലൈനായി ബിൽ അടയ്ക്കുന്നവരുടെ എണ്ണവും കുറവാണ്. വരുമാനം വൻതോതിൽ കുറയുകയും ചെലവ് കൂടുകയും ചെയ്തതോടെ ബോർഡിന്റെ പ്രതിസന്ധി രൂക്ഷമായി.

Story highlight: State Electricity Board (KSEB) has reported a loss of crores of rupees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here