ആശ്വസിക്കാം; സംസ്ഥാനത്ത് ഇന്ന് 36 പേർ കൂടി കൊവിഡ് മുക്തരായി

സംസ്ഥാനത്തിന് ആശ്വാസ സൂചനകൾ നൽകി കൊവിഡ് 19 ബാധിച്ച 36 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. കാസർഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 2 പേർ) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ നിലവിൽ 194 പേർ മാത്രമാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡിൽ നിന്നും രോഗമുക്തി നേടിയത്.

അതേസമയം, ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച 2 പേർ കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ്. കണ്ണൂർ ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും പത്തനംതിട്ടയിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയവരാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,16,125 പേർ വീടുകളിലും 816 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാമെന്നും മന്ത്രി അറിയിച്ചു.

Story highlight: state covid 19 update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top