80% പോസിറ്റീവ് കേസുകളും കൊവിഡ് ലക്ഷണങ്ങൾ കാണിച്ചില്ല : കേന്ദ്ര ആരോഗ്യ മന്ത്രാലയം

ലോകത്തെ 80% കൊവിഡ് പോസിറ്റീവ് കേസുകളും രോഗ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ കണ്ടെത്തൽ രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

രോഗലക്ഷണങ്ങൾ കാണിക്കാത്ത ഇത്തരക്കാരാണ് കൊവിഡ് മഹാമാരി പടർത്തുന്നത്. രോഗ ലക്ഷണങ്ങൾ കാണിക്കാത്ത എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുക പ്രായോഗികമല്ലെങ്കിലും സംശയം തോന്നുന്ന രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരെയും, ഹൈ റിസ്‌ക്ക് മേഖലകളിൽ താമസിക്കുന്നവരെയും രോഗം ബാധിക്കാൻ സാധ്യതയുള്ളവരെയുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയവും ഐസിഎംആറും പറയുന്നു.

Read Also : രാജ്യത്ത് കൊവിഡ് ബാധിതർ 17,600 കടന്നു; മരണം 559

ലോകത്തെ കൊവിഡ് കേസുകൾ പരിശോധിച്ചാൽ 80 ശതമാനവും വളരെ ചെറിയ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരോ, തീരെ രോഗ ലക്ഷണങ്ങൾ പ്രകടമാക്കാത്തവരോ ആണെന്ന് ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.

രോഗ ലക്ഷണം പ്രകടമാക്കാത്തവർ പിസിആർ ടെസ്റ്റിന് വിധേയരായാലും പോസിറ്റീവ് ഫലം ലഭിക്കണമെന്നില്ലെന്ന് ഐസിഎംആർ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ.ഗംഗാഖേദ്ക്കർ പറയുന്നു. പിസിആർ ടെസ്റ്റിന്റെ ഒരു പോരായ്മയാണ് ഇതെന്നും കൊവിഡ് ഒരു പുതിയ രോഗമായതുകൊണ്ടുതന്നെ കൂടുതൽ പഠനങ്ങളും പരിശോധനാ വഴികളെ കുറിച്ചുള്ള ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top