തിരുവനന്തപുരത്ത് ഇന്നും നിരത്തുകളിൽ വാഹനങ്ങളുടെ തിരക്ക്; പരിശോധന കർശനമാക്കി പൊലീസ്

നഗരസഭയടക്കം മൂന്ന് ഹോട്ട്‌സ്‌പോട്ടുകളുള്ള തിരുവനന്തപുരത്ത് ഇന്നും നിരത്തുകളിൽ വാഹനങ്ങളുടെ നീണ്ട തിരക്ക്.നഗരത്തിലേക്കുള്ളപ്രവേശനം ആറ് പോയിന്റുകൾ വഴിയാക്കി പൊലീസ് പരിശോധന കർശനമാക്കി. അനാവശ്യ ആവശ്യങ്ങൾ പറഞ്ഞ് നിരത്തുകളിലെത്തിയവരെ പൊലീസ് തിരിച്ചയച്ചു.

തിരുവനന്തപുരം നഗരസഭ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത് എന്നിവയാണ് ഓറഞ്ച് ബി വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ. നഗരസഭ ഹോട്ട്‌സ്‌പോട്ടിലായത് കൊണ്ട് തന്നെ നഗരത്തിന് യാതൊരുവിധ ഇളവുകളും ബാധകമല്ല.

എന്നാൽ ഇന്നും, നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്വാഹനങ്ങൾ ക്രമാതീതമായി നിരത്തുകളിലെത്തി.കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന പൊലീസ്നഗരത്തിലേക്കുള്ള പ്രവേശനം ആറ് പോയിന്റുകൾ വഴിയാക്കി, മറ്റിടങ്ങൾ അടച്ച് പരിശോധന കർശനമാക്കി. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. അനാവശ്യ കാര്യങ്ങൾക്ക് വാഹനവുമെടുത്ത് ഇറങ്ങിയവരെ തിരിച്ചയച്ചു.

ഇരുചക്ര വാഹനങ്ങളിൽ ഒരാളും നാലു ചക്ര വാഹനങ്ങളിൽ 2 പേരുമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.കുണ്ടമൺകടവ്, പ്രാവച്ചമ്പലം,മുക്കോല, വഴയില തുടങ്ങി ആറ് പരിശോധനാ കേന്ദ്രങ്ങളിലൂടെ മാത്രമേ നഗരത്തിലേക്ക് കടക്കാനും മടങ്ങിപ്പോകാനും സാധിക്കുകയുള്ളു.

എന്നാൽ, പോക്കറ്റ് റോഡുകളിൽ കാര്യമായ പരിശോധനയില്ലാത്തതിനാൽ അതുവഴി വാഹനങ്ങൾ നഗരത്തിലേക്ക് കടക്കുന്നുണ്ട്. ഒപ്പം സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽനിന്ന് പൊലീസ് പരിശോധന തീരുന്ന മുറയ്ക്ക്പാറശാലയിലെ ബന്ധുവീടുകളിലേക്ക്ജനങ്ങൾ കാൽനടയായി കടക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്.

Story highlight: Traffic jam in Thiruvananthapuram Police tightened checks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top