അന്ന് വിലകുറഞ്ഞ ഷൂവിൽ ഞാൻ അഡിഡാസ് എന്നെഴുതി; ഇന്ന് അവർ എന്റെ പേരിൽ ഷൂ വിൽക്കുന്നു: ഹിമ ദാസ്

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളിൽ പെട്ട ഒരാളാണ് അസംകാരി ഹിമ ദാസ്. പട്ടിണിയുടെ വരണ്ട ഏടുകളിലൂടെ കടന്നു വന്ന ഹിമ ദാസ് തൻ്റെ യാത്രയെപ്പറ്റി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഒരുകാലത്ത് സാദാ ഷൂ വാങ്ങി അഡിഡാസിൻ്റെ പേരെഴുതിയ എൻ്റെ പേരിൽ ഇന്ന് അഡിഡാസ് ഷൂ വിൽക്കുന്നു എന്ന വെളിപ്പെടുത്തൽ കായികലോകം ആവേശത്തോടെയാണ് കേട്ടത്. ഇന്ത്യൻ താരം സുരേഷ് റെയ്നയുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഹിമ ജീവിത യാത്രയെപ്പറ്റി മനസ്സു തുറന്നത്.
“ഓടി തുടങ്ങുമ്പോള്‍ ഷൂസൊന്നും ഉണ്ടായില്ല. ദേശീയ തലത്തില്‍ ആദ്യമായി ഓടാനിറങ്ങിയപ്പോള്‍ പിതാവ് എനിക്ക് ഒരു ജോഡി ഷൂ വാങ്ങി തന്നു. സാധാരണ ഷൂസ് ആയിരുന്നു അത്. ഞാന്‍ അതില്‍ അഡിഡാസ് എന്ന് എഴുതി വെച്ചു. കാലം എന്താണ് നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. ഇപ്പോൾ അഡിഡാസ് എന്റെ പേരിൽ ഷൂസ് ഇറക്കുകയാണ്”- ഹിമ പറഞ്ഞു.
ഫിൻലൻഡിൽ നടന്ന 2018ലെ അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൻ്റെ 400 മീറ്ററിൽ ജേതാവായതിനെ തുടർന്നാണ് അഡിഡാസ് ഹിമയെ തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആക്കിയത്. ഒരു വശത്ത് ഹിമയുടെ പേരും മറുവശത്ത് ‘ക്രിയേറ്റ് ഹിസ്റ്ററി’ എന്നുമാണ് ഷൂസിൽ കുറിച്ചിരിക്കുന്നത്.
തൻ്റെ റോൾമോഡലായ സച്ചിൻ തെണ്ടുൽക്കറെ നേരിൽ കണ്ടപ്പോൾ കരഞ്ഞു പോയെന്നും താരം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായിരുന്നു അത്. അത് തനിക്ക് മറക്കാനാവില്ലെന്നും ഹിമ ദാസ് പറഞ്ഞു.
Story Highlights: instagram live chat with suresh raina in instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here