ഇന്നത്തെ പ്രധാന വാർത്തകൾ (28-04-2020)

ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പുരുഷ നഴ്‌സിനും, ഒരു കൗൺസിലർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരിയാപുരം സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. മൂന്ന് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ് മരണം 934 ആയി

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,000 കടന്നു.

ലോക്ക്ഡൗൺ നീട്ടിയേക്കും; നടപടികൾ ആരംഭിച്ചു

നാമമത്ര ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക് ഡൗൺ നീട്ടുന്ന നടപടികൾ ആരംഭിച്ചു. 2-3 ആഴ്ചകൾ ലോക്ക് ഡൗൺ നീട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. അവശ്യ വസ്തു വിലയിരുത്തലിനടക്കം നടപടികൾ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായ് ആഭ്യന്തര സെക്രട്ടറി നാളെ ചർച്ച നടത്തും.

Story Highlights- News Round Up,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top