ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം കട്ട് ചെയ്യില്ല; മുഖ്യമന്ത്രി

ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം കട്ട് ചെയ്യില്ലെന്നും ഹൈക്കോടതി ഭരണഘടനാ സ്ഥാപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിമർശിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടി ശുദ്ധ വിവരക്കേടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളത്. ജീവനക്കാരുടെ 6 ദിന ശമ്പളം മാറ്റിവെച്ചത് ഈ പ്രതിസന്ധി മറികടക്കാനാണെന്നും ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം മാറ്റിവെയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം ജാഗ്രതക്കുറവ് വരുത്തിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച മുഖ്യമന്ത്രി നടപടി ശുദ്ധ വിവരക്കേടാണെന്നും പറഞ്ഞു.

Story highlight: High Court judges’ salaries not cut; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top