ഇന്നത്തെ പ്രധാന വാർത്തകൾ (29-04-2020)

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോളൻ അണുബാധയെ തുടർന്ന് ആശുപത്രയിലായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന തരത്തിൽ ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

സാലറി കട്ട് ഓർഡിനൻസിന് അംഗീകാരം

സാലറി കട്ട് ഓർഡിനൻസിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഹൈക്കോടതി സ്‌റ്റേ മറികടക്കാൻ ദുരന്ത നിവാരണ നിയമം പ്രകാരമാണ് ഓർഡിനൻസ് കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യയിൽ കൊവിഡ് മരണം 1000 കടന്നു

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 1007 പേർ മരിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം 31332 ആയി. 7696 പേർ രോഗമുക്തരായി.

Story Highlights- News Round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top