Advertisement

നടൻ റിഷി കപൂർ ആശുപത്രിയിൽ

April 30, 2020
Google News 1 minute Read

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് നടൻ റിഷി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ എച്ച് എൻ ആശുപത്രിയിലാണ് 67 കാരനായ റിഷി കപൂറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ക്യാൻസർ ബാധിതനായ റിഷി കപൂറിനെ ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് സഹോദരൻ റൺധീർ കപൂർ അറിയിച്ചു.

ഒരു വർഷത്തോളമായി യുഎസിൽ ക്യാൻസർ ചികിത്സയിലായിരുന്ന റിഷി കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തുന്നത്. ഫെബ്രുവരിയിൽ അദ്ദേഹം രണ്ടുതവണ ആശുപത്രിയിലായിരുന്നു. ആദ്യം അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് കടുത്ത പനിയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

ഏറെ നാളായി സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന റിഷി കപൂർ വീണ്ടും തിരിച്ചെത്തുകയാണെന്നാണ് റിപ്പോർട്ട്. ദീപിക പദുക്കോണിനൊപ്പമുള്ള അടുത്ത ചിത്രത്തേ കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ‘ദി ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് ഇത്.

Story Highlights- Rishi Kapoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here