ഇന്നത്തെ പ്രധാന വാർത്തകൾ (04-05-2020)

todays news headlines may 04

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു; മരണം 1373 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു. ഇതുവരെ 42,533 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 29,453 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1373 ആയി. 11,707 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍; രാജ്യത്തെ മരണനിരക്കും പോസിറ്റീവ് കേസുകളും ഇനി നിര്‍ണായകം 

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ, രാജ്യത്തെ മരണനിരക്കും കൊവിഡ് കേസുകളുടെ നിരക്കും വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. കഴിഞ്ഞ നാല് ദിവസമായി പോസിറ്റീവ് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമേ ഉത്തര്‍പ്രദേശിലും കൊവിഡ് വ്യാപിക്കുകയാണ്. ത്രിപുരയില്‍ 12 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 40,263 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആകെ മരണം 1306 ആയി.

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. കേന്ദ്ര മാര്‍ഗ രേഖയില്‍ നിന്ന് ഭിന്നമായി സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിച്ചിട്ടില്ല. മദ്യ വില്‍പന ശാലകളും അടഞ്ഞു കിടക്കും. സ്വകാര്യ വാഹനങ്ങള്‍ക്കും അന്തര്‍ ജില്ലാ യാത്രകള്‍ക്കും ഉപാധിയോടെ അനുമതിയുണ്ട്.

Story Highlights- todays news headlines may 04

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top