സംസ്ഥാനത്ത് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം ഓണ്‍ലൈനിലൂടെ

Kerala Technical High School Admissions starts Online

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ പ്രവേശന നടപടി തുടങ്ങി. എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം. കൊവിഡ് 19 പശ്ചാത്തലത്തില്‍ സ്‌കൂളില്‍ നിന്ന് നേരിട്ട് അപേക്ഷ നല്‍കില്ല. www.polyadmission.org യിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

മെയ് 13 മുതല്‍ സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം. പൊതുവിദ്യാഭ്യാസ വിഷയങ്ങള്‍ക്ക് പുറമെ സാങ്കേതികവും ഉല്പാദനോന്‍മുഖമായ വിവിധ തൊഴിലുകള്‍ക്കും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി. കൂടാതെ ടെക്നിക്കല്‍ സ്‌കൂള്‍ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോളിടെക്നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്.

 

Story Highlights: Kerala Technical High School Admissions starts Online

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top