ലോകായുക്ത സിറ്റിംഗ് 18 ന് ആരംഭിക്കും; പരിഗണിക്കുക അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം

lokayukta

വേനലവധി കഴിഞ്ഞുള്ള കേരള ലോകായുക്തയുടെ സിറ്റിംഗ് മെയ് 18 ന് ആരംഭിക്കും. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളു.  മെയ് 21 നും 22 നും ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും സിറ്റിംഗ് നടത്തും. പരിഗണിക്കേണ്ട കേസുകള്‍ സംബന്ധിച്ച വിവരം ലോകായുക്തയുടെ രജിസ്ട്രിയില്‍ ബന്ധപ്പെട്ട കക്ഷികളോ അഭിഭാഷകരോ മെയ് 19 വൈകിട്ട് മൂന്നിന് മുന്‍പ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം അറിയിക്കണം.

read also:കൊവിഡ് പരിശോധനാ ഫലം 1 മണിക്കൂറിനുള്ളിൽ അറിയാം; ഇന്ത്യൻ നിർമിത ഫെലൂദ സ്ട്രിപ് ടെസ്റ്റ് ഉടൻ

21 നും 22നും പോസ്റ്റ് ചെയ്ത കേസുകളുടെ വിവരം 20 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകും സിറ്റിംഗുകള്‍. 25 മുതല്‍ 28 വരെയുള്ള തൃശൂരിലെയും കോട്ടയത്തെയും ക്യാമ്പ് സിറ്റിംഗുകള്‍ ഉണ്ടായിരിക്കില്ല. ക്യാമ്പ് സിറ്റിംഗില്‍ പോസ്റ്റ് ചെയ്ത കേസുകളില്‍ അടിയന്തര സ്വഭാവം ഉള്ളവ ബന്ധപ്പെട്ട കക്ഷികളോ അഭിഭാഷകരോ ആവശ്യപ്പെടുകയാണെങ്കില്‍ തിരുവനന്തപുരത്തെ സിറ്റിംഗില്‍ പരിഗണിക്കും.

Story highlights-Lokayukta Sitting begins on 18thനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More