റാണ ദഗുബതി വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ

Rana Daggubati engagement photos

തെന്നിന്ത്യൻ സൂപ്പർ താരം റാണ ദഗുബതി വിവാഹിതനാകുന്നു. മിഹീക ബജാജാണ് വധു. ഇരുവരുടേയും വിവാഹ നിശ്ച ചിത്രങ്ങൾ റാണ തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കാമുകി ആരെന്ന് റാണ വെളിപ്പെടുത്തുന്നത്. പ്രണയം തുറന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഹൈദരാബാദ് സ്വദേശിനിയായ ഫാഷൻ ഡിസൈനറാണ് മിഹീക. പോസ്റ്റിന് താഴെ സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, കിയാരാ അദ്വാനി, ഹൻസിക, റാഷി ഖന്ന ഉൾപ്പെടെയുള്ളവർ ആശംസയേകിയിരുന്നു.

Rana Daggubati engagement photos

എന്നാൽ വിവാഹത്തെക്കുറിച്ചൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല. വിവാഹ നിശ്ചയ ചിത്രങ്ങൾ മാത്രമാണ് പങ്കുവച്ചിരിക്കുന്നത്.

Read Also : ‘ആൻഡ് ഷി സെഡ് യെസ്’ പ്രണയിനിയുടെ ചിത്രം പങ്കുവച്ച് റാണ

ബാഹുബലിയിലൂടെ മലയാളി പ്രക്ഷകർക്ക് സുപരിചിതനായ താരമാണ് റാണാ ദഗുപതി. ബാഹുബലിയിലെ വില്ലനായ ബല്ലാല ദേവനായി ബാഹുബലി സീരീസിന്റെ രണ്ട് ഭാഗത്തിലും അദ്ദേഹം തിളങ്ങി. ലീഡർ എന്ന സിനിമയിലൂടെയാണ് തെലുങ്ക് സിനിമയിൽ അഭിനയ രംഗത്തേക്ക് റാണ ചുവടുവച്ചു. നിർമാതാവും വിഷ്വൽ എഫക്ട്‌സ് കോർഡിനേറ്റർ കൂടിയാണ് റാണ. നിർമാതാവായ ദഗുപതി സുരേഷ് ബാബുവിന്റെ മകനാണ്. തെലുങ്ക് സിനിമാ താരങ്ങളായ വെങ്കിടേഷിന്റെയും നാഗ ചൈതന്യയുടെയും ബന്ധുവുമാണ് റാണ.

Story Highlights- Rana Daggubati engagement photosനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More