‘ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീന് പാവപ്പെട്ടവരിൽ നിന്ന് പണം ഈടാക്കില്ല’; മുഖ്യമന്ത്രി പിണറായി

ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീന് പാവപ്പെട്ടവരിൽ നിന്ന് പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്ന് തുക ഈടാക്കുക എന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട പ്രവാസികളിൽ നിന്ന് ക്വാറന്റീന് പണം ഈടാക്കരുതെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പാവപ്പെട്ടവരടക്കം മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചിലവ് സ്വയം വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞത്. ഇതിനെതിരെ പ്രവാസ ലോകത്ത് നിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് തിരുത്തിയത്. പാവപ്പെട്ടവരിൽ നിന്ന് പണം വാങ്ങില്ലെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ നടന്ന സർവകക്ഷി യോഗത്തിൽ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കൂടുതൽ യുഡിഎഫ് നേതാക്കളും ബിജെപിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. പ്രവാസികൾക്കിടയിൽ നിന്നുള്ള സമ്മർദം ഏറുകയും ചെയ്തതോടെയാണ് നിലപാട് തിരുത്തിയത്. ഇളവുകൾ സംബന്ധിച്ച് വൈകാതെ സർക്കാർ ഉത്തരവിറക്കും.

Story highlight: ‘Institutional Quarantine does not charge poor people’; Chief Minister Pinarayi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top