പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; എഡിജിപിയുടെ മകൾക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാൻ നിയമോപദേശം

പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഡിജിപി സുദേഷ്‌കുമാറിന്റെ മകൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാമെന്ന് നിയമോപദേശം. ഡ്രൈവർക്കെതിരെ എഡിജിപിയുടെ മകൾ നൽകിയ പരാതി നിലനിൽക്കില്ലെന്നും അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
2018 ജൂൺ 14ന് ഔദ്യോഗിക കാറിൽ യാത്ര ചെയ്യുമ്പോഴാണ് എഡിജിപി സുദേഷ് കുമാറിന്റെ മകൾ ഡ്രൈവർ ഗവാസ്‌ക്കറെ മർദിച്ചത്. ഗവാസ്‌ക്കറുടെ പരാതിയിൽ എഡിജിപിയുടെ മകൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടു പിന്നാലെ ഡ്രൈവർ അപമര്യാദയായ പെരുമാറിയെന്നും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി എഡിജിപിയുടെ മകളും പരാതി നൽകി. രണ്ട് കേസുകളും ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്.
Read Also:നിസാമുദിൻ തബ്ലീഗ് ജമാഅത്ത് മർകസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ഗവാസ്‌ക്കറിന് മർദ്ദനമേറ്റതിന് സാക്ഷികളും തെളിവുകളും സഹിതം ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകി. എഡിജിപിയുടെ മകളുടെ പരാതിയിലും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകി. ഗവാസ്‌ക്കർ ആക്രമിക്കുന്നതിന് സാക്ഷികളൊന്നുമില്ലെന്നും പെൺകുട്ടിയുടെ മൊഴി മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രണ്ട് റിപ്പോർട്ടുകളും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന് ക്രൈംബ്രാഞ്ച് അയച്ചു. ഗവാസ്‌ക്കർ നൽകിയ പരാതി മാത്രമേ നിലനിൽക്കുകയുള്ളൂയെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.നിയമോപദേശം ലഭിച്ചതിന് പിന്നാലെ കുറ്റപത്രം സമർപ്പിക്കാനുള്ള ഉന്നതതല നീക്കം ആരംഭിച്ചിട്ടുണ്ട്.
Story highlights-leagal advice, charge sheet against adgp sudesh kumar’s daughter, physical abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here