Advertisement

കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം തിരുവനന്തപുരത്ത് സംസ്‌കരിക്കും

May 28, 2020
Google News 1 minute Read

കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകില്ല. മതാചാരങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തായിരിക്കും സംസ്‌കാരം നടത്തുക. നിലവിൽ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മെയ് 22ന് ജയ്പൂർ-തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ 68കാരനായ eയാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ആവശ്യമായ രേഖകളില്ലാതെയാണ് ഇദ്ദേഹം വന്നത്. പരിശോധനകൾക്ക് ശേഷം പൂജപ്പുര ഐ.സി.എം.എല്ലിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. സ്രവ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.

read also: ആദ്യ ദിനം ബെവ് ക്യൂ സേവനം ലഭ്യമാക്കിയത് 2,25000ത്തോളം പേർ

അതേസമയം, സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ഒഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസർഗോഡ് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 31 പേർ വിദേശത്ത് നിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.

read also: സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ്; ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്

നിലവിൽ 526 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 115297 പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും 992 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Story highlights- coronavirus, thelangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here