‘സിപിഐഎമ്മിനെ ചതിക്കുന്നവരെ ദ്രോഹിക്കും’ : പികെ ശശി എംഎൽഎ

pk sasi mla hate pseech

സിപിഐഎമ്മിനെ കുരുക്കുന്ന വിവാദ പ്രസ്താവനയുമായി പികെ ശശി എംഎൽഎ. പാർട്ടിയിലേക്ക് പുതുതായി വന്നവരോട് വിശ്വസിച്ച് കൂടെ നിന്നാൽ സംരക്ഷിക്കുമെന്നും ചതിച്ചാൽ ദ്രോഹിക്കുമെന്നുമാണ് പാർട്ടി നയമെന്ന് പികെ ശശി പറയുന്നു.

ലോക്ക് ഡൗൺ ലംഘിച്ച് പാലക്കാട് കരിമ്പുഴയിൽ ലീഗ് വിട്ട് സിപിഐഎമ്മിലേക്ക് വന്നവരെ സ്വാഗതം ചെയ്യാനായി നടത്തിയ യോഗത്തിലായിരുന്നു എംഎൽഎയുടെ പ്രസ്താവന. അതേസമയം തനിക്ക് നാക്കു പിഴച്ചതാണെന്ന് പികെ ശശി 24 നോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കരിമ്പുഴയിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സിപിഐഎം ലീഗിൽ നിന്നെത്തിയവരെ സ്വാഗതം ചെയ്തത്. സിപിഐഎം ഓഫീസിനകത്ത് നടത്തിയ യോഗത്തിലാണ് പികെ ശശി എംഎൽഎയുടെ വിവാദ പ്രസ്താവന വരുന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ പികെ ശശിയും സി പിഐഎമ്മും പ്രതിരോധത്തിലായിട്ടുണ്ട്.

Story Highlights- pk sasi mla hate pseech

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top