Advertisement

ട്രൂകോളറിലെ നാല് കോടിയിൽപരം ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക്

May 28, 2020
Google News 1 minute Read
truecaller

ട്രൂകോളർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക്. 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ വിൽപനക്ക് എത്തിയിരിക്കുന്നത്. കോളർ ഐഡി ആപ്ലിക്കേഷനായുള്ള ട്രൂകോളറിലെ വിവരങ്ങൾ വിൽപനക്ക് എത്തിയ വിവരം സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്ക ആസ്ഥാനമായ സൈബിൾ എന്ന സൈബർ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമാണ്.

Read Also: അഞ്ച് ലക്ഷം വീഡിയോ കോൾ ദൃശ്യങ്ങൾ വില്പനക്ക്; ‘സൂം’ ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അധികവും മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാന, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങളാണ്. എന്നാൽ ഈ വിവരങ്ങൾക്ക് വെറും ആയിരം ഡോളർ അല്ലെങ്കിൽ 75,000 രൂപ മാത്രമാണ് ചോദിച്ചിരിക്കുന്നതെന്നും സെക്യൂരിറ്റി പ്ലാറ്റ്‌ഫോം പറയുന്നു.

സംഭവത്തിൽ രാജ്യത്തെ സൈബർ കുറ്റന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. ഫോൺ നമ്പർ, ഉപഭോക്താക്കളുടെ പേര്, സ്ഥലം, മെയിൽ ഐഡി, ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ, മൊബൈൽ കമ്പനി എന്നിങ്ങനെയുള്ള വിവരങ്ങളാണ് വിൽപനക്ക് എത്തിയിരിക്കുന്നത്. ഈ വിവരങ്ങളുടെ ചോർത്തിയ ആൾ ടൂഗോഡ് എന്ന പേരാണ് ഡാർക്ക് വെബ്ബിൽ ഉപയോഗിച്ചിരിക്കുന്നത്. ഒന്നുകിൽ ശ്രദ്ധ പിടിച്ചുപറ്റാൻ അല്ലെങ്കിൽ തന്റെ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാൻ ആയിരിക്കും ടൂഗോഡ് ഇത്തരത്തിൽ വില കുറച്ച് വിൽക്കുന്നതെന്നാണ് സൈബിളിന്റെ മേധാവി ബീനു അറോറ പറയുന്നതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഫോൺ നമ്പർ, ആളുടെ പേര്, സ്ഥലം, ഇ-മെയിൽ, ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ, മൊബൈൽ കമ്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നൽകിയിട്ടുള്ളത്. ഇതേക്കുറിച്ച് രാജ്യത്തെ സൈബർ കുറ്റാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങളുടെ ചോർച്ച ഐഡന്റിറ്റി മോഷണങ്ങൾക്കും മറ്റുമുള്ള സാധ്യത വർധിപ്പിക്കും.

 

data breach, truecaller application

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here