Advertisement

എംപി വീരേന്ദ്ര കുമാർ എന്ന രാഷ്ട്രീയ നേതാവും സാഹിത്യകാരനും

May 29, 2020
Google News 2 minutes Read

സാഹിത്യവും രാഷ്ട്രീയവും ഒരേ പോലെ വഴങ്ങിയിരുന്ന വ്യക്തിത്വം. പ്രഭാഷകൻ എന്ന നിലയിലും മഹനീയ സാന്നിദ്ധ്യം. വിമർശനങ്ങൾക്കിടയിലും താൻ വിശ്വസിച്ച തത്വശാസ്ത്രത്തിൽ ഉറച്ചു നിന്ന ദാർശനികനായ നേതാവ്… എന്നിങ്ങനെ ജീവിതത്തിലുടനീളം സാമൂഹ്യ ഇടപെടലുകൾ നടത്തി രാഷ്ട്രീയവും തമ്മിലുള്ള സാഹിത്യവും ഒരേ ചരടിൽ കോർത്ത സമന്വയത്തിന്റെ വസന്തം വിരിയിച്ച എംപി വീരേന്ദ്ര കുമാർ.

പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. സോഷ്യലിസ്റ്റ് പാർട്ടി നേതാവായ ജയപ്രകാശ് നാരായണനിലൂടെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വം ലഭിച്ച അദ്ദേഹം ജീവിതത്തിലുടനീളം സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെ പിടിച്ചു.

രാഷ്ട്രീയ മൂല്യങ്ങളെ മുറുകെപിടിക്കുന്നതിനൊപ്പം പ്രകൃതിയുടെ ഉപാസകൻ എന്ന നിലയിൽ അദ്ദേഹം യാത്രകളെയും അതിലെ അനുഭവഭേദ്യമായ നിമിഷങ്ങളെയും അനുവാചകനിലേക്ക് പകർന്നു നൽകി. യാത്രകൾക്കും അതിലെ നല്ല നിമിഷങ്ങൾക്കും സാഹിത്യത്തിലൂടെ ചാരുതയേകാൻ കഴിയുമെന്ന് അദ്ദേഹം ‘നല്ല ഹൈമവതഭൂവിൽ’ എന്ന യാത്രാ വിവരണത്തിലൂടെ  തുറന്നു കാട്ടി.

പിതാവ് തനിക്കായി മാറ്റിവച്ച പുസ്തക ശേഖരങ്ങളിലൂടെ ജീവിതത്തിന്റെ രാഷ്ട്രീയ- സാഹിത്യ ദർശനങ്ങൾക്ക് അദ്ദേഹം രൂപം നൽകി. ചെറുപ്പകാലത്ത് തന്നെ പുസ്തകങ്ങളുമായുള്ള സഹവാസം ജീവിതത്തിലെ വലിയ ചിന്താഗതികൾക്ക് തന്നെ ഒരു തുടക്കമായി.  അതുകൊണ്ട് തന്നെ പിന്നീട്കോഴിക്കോട് സാമൂതിരി കോളജിൽ നിന്ന് മധുരാശിയിലെ വിവേകാന്ദ കോളജിലേക്ക് ഉപരി പഠനത്തിനായി എത്തിയപ്പോഴും ജീവിത മൂല്യങ്ങളെ ഏത് പാഠ്യവിഷയത്തിലൂടെ രൂപപ്പെടുത്തണം എന്നതിൽ അദ്ദേഹത്തിന് ആശങ്കപ്പെടേണ്ടി വന്നിരുന്നില്ല. സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം തത്വചിന്തയെ പാഠ്യവിഷയമായി തെരഞ്ഞെടുത്തു. ആഴ്ന്നിറങ്ങിറങ്ങിയാലും ഒട്ടേറെ അർത്ഥങ്ങൾ പിന്നെയും അവശേഷിപ്പിക്കുന്നത് കൊണ്ടാവണം വിവേകാനന്ദ ചിന്തകളെ വിശകലനം ചെയ്യാൻ ഏറെ നാൾ എടുത്തത്.

ജീവിതത്തിൽ തുടർന്നു പോന്ന മൂല്യങ്ങളിൽ മറ്റൊന്നായിരുന്നു. രാം മനോഹർ ലോഹ്യയുടെ ഒരു ഇന്ത്യൻ ദർശനം. ഇന്ത്യയുടെ വിമോചനത്തിനുള്ള ശരിയായ പാത ലോഹ്യയുടേത് തന്നെയെന്ന് അദ്ദേഹം ജീവിതം കൊണ്ട് വരച്ചുകാട്ടി.

രാഷ്ട്രീയത്തെയും സാഹിത്യത്തെയും ഒരുപോലെ കൈപ്പിടിലിലൊതുക്കിയ അദ്ദേഹം, ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ജീവിതം വരും തലമുറയ്ക്ക് ഒരു അനുഭവപാഠംമാകണമെന്നും അതിയായി ആഗ്രഹിച്ചു.

സമന്വയത്തിന്റെ വസന്തം മുതൽ ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖവുമെല്ലാം ആത്മാവിലേക്ക് ഒരു തീർത്ഥയാത്രയാവട്ടെ…

Story highlight:MP Veerendra Kumar is a politician and a writer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here